നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്താൻ തീരുമാനം

By News Bureau, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്‌തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്‌ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 1958ലെ കേരള സ്‌റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സില്‍ 2021 ആഗസ്‌റ്റ് 15 മുതല്‍ പ്രാബല്യത്തില്‍ വരുന്നവിധം ഭേദഗതി കൊണ്ടുവരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

2021 ഫെബ്രുവരി 6ന് എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്‌ത്യന്‍ നാടാര്‍ വിഭാഗത്തെ ഒബിസി പട്ടികയില്‍പെടുത്തി സംസ്‌ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ സംസ്‌ഥാനങ്ങള്‍ക്ക് ഒബിസി പട്ടികയില്‍ സമുദായങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അധികാരമില്ലെന്നും അതു റദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്‌തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

എന്നാലിപ്പോൾ ഭരണഘടനയുടെ 127ആമത് ഭേദഗതി ബില്ല് പാര്‍ലമെന്റ് പാസാക്കിയതോടെ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങളെ ഒബിസി ലിസ്‌റ്റില്‍ ഉള്‍പ്പെടുത്താനുള്ള അധികാരം സംസ്‌ഥാനങ്ങള്‍ക്ക് തിരികെ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുതിയ തീരുമാനം കൈക്കൊണ്ടത്.

Most Read: വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കി; കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE