മുല്ലപ്പെരിയാർ ഡാം തുറക്കാൻ തീരുമാനം; രണ്ട് ഷട്ടറുകൾ ഉയർത്തും

By News Desk, Malabar News
Ajwa Travels

ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് 11.30ഓടെ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തും. ആദ്യ ഘട്ടത്തിൽ 543 ഘനയടി വെള്ളം പുറത്തേക്ക് ഒഴുകും.

രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടിയായി വെള്ളത്തിന്റെ അളവ് ഉയർത്തും. 137.5 അടിയാണ് പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പ് 2380.32 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. കൊല്ലം തെൻമല ഡാം 11 മണിക്ക് തുറക്കുമെന്നാണ് അറിയിപ്പ്. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാക്കി റിസർവോയറിൽ ബ്‌ളൂ അലർട്ടാണ്. പെരിങ്ങൽകൂത്ത്, പീച്ചി, ചിമ്മിനി, മലമ്പുഴ ഡാമുകളിൽ വെള്ളം പരമാവധി നിരപ്പിനും താഴെയെത്തി. മലമ്പുഴ ഡാം ഒൻപത് മണിക്ക് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് താഴ്‌ന്നതിനാൽ തീരുമാനം പിൻവലിച്ചു.

Most Read: വിവാഹസമയം റിഫ പ്രായപൂർത്തി ആയിരുന്നില്ല; പോക്‌സോ കേസിൽ മെഹ്‌നാസ്‌ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE