പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം

By News Desk, Malabar News
MalabarNews_ pranab mukherjee
Pranab Mukherjee
Ajwa Travels

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരം. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് പുതിയ വിവരങ്ങള്‍. തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലാണ് പ്രണബ് മുഖര്‍ജി.

‘ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മതിയായ ഓക്‌സിജന്‍ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തിന് കഴിയുന്നില്ല. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്. കോമയില്‍ തന്നെയാണ് മുഖര്‍ജിയുള്ളത്. വെന്റിലേറ്റര്‍ സഹായത്തിലാണുള്ളത്’ – ആശുപത്രി അറിയിച്ചു. ഓഗസ്റ്റ് 30 മുതലാണ്  അദ്ദേഹത്തിന്റെ ആരോഗ്യം വഷളായത്.

തലച്ചോറില്‍ രക്തംകട്ടപിടിച്ചതിനെ തുടര്‍ന്നു ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയ്ക്ക് മുന്‍പു നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡും സ്ഥിരീകരിച്ചിരുന്നു ഓഗസ്റ്റ് ആദ്യമാണ് 84 വയസ്സുകാരനായ പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE