നായകന്റെ തുല്യ പ്രതിഫലം ആവശ്യപ്പെട്ട് ദീപിക; ബൻസാലി ചിത്രത്തിൽ നിന്ന് പുറത്ത്

By Team Member, Malabar News
Deepika Padukone
Ajwa Travels

നായകന് നൽകുന്ന അതേ പ്രതിഫലം ആവശ്യപ്പെട്ടതിനെ തുടർന്ന് സജ്‌ഞയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും ദീപിക പദുക്കോൺ പുറത്ത്. ‘ഗംഗുബായ് കത്തിയവാഡി’ക്ക് ശേഷം സജ്‌ഞയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബൈജു ബാവ്‍ര’. ചിത്രത്തിൽ രൺവീർ സിംഗും, ദീപിക പദുക്കോണുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാനിരുന്നത്. എന്നാൽ നായകനൊപ്പം പ്രതിഫലം ചോദിച്ചതാണ് ഇപ്പോൾ ദീപികയെ പുറത്താക്കാൻ കാരണമായതെന്ന് വാർത്തകൾ പുറത്തു വരുന്നു.

അഭിനേതാക്കളുടെ പ്രതിഫലത്തിൽ ലിംഗനീതിയെ കുറിച്ച് എപ്പോഴും സംസാരിക്കുന്ന നായികയാണ് ദീപിക പദുക്കോൺ. തന്റെ സമീപകാല ചിത്രങ്ങളിലും നായകനൊപ്പം പ്രതിഫലമാണ് ദീപിക ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതേ ആവശ്യം അംഗീകരിക്കാൻ ബൻസാലി തയ്യാറാകാഞ്ഞതോടെയാണ് ദീപിക ബൈജു ബാവ്‌രയിൽ നിന്നും പുറത്തായത്. യഥാർഥ ജീവിതത്തിലും ഭാര്യാ ഭർത്താക്കൻമാരായ രൺവീറും ദീപികയും വീണ്ടും നായികാ നായകൻമാരായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു.

Read also: 21 വർഷങ്ങൾ, ഗുഡ് ബൈ ബാഴ്‌സ; വിതുമ്പി കരഞ്ഞ് മെസി; നൗകാംപിൽ പടിയിറക്കം

എന്നാൽ പ്രതിഫലത്തിന്റെ പേരിൽ ചിത്രത്തിൽ നിന്നും ദീപിക പുറത്തായത് നിലവിൽ വലിയ വാർത്താ പ്രാധാന്യം നേടുന്നുണ്ട്. ഇതിന് മുൻപ് ഇരു താരങ്ങളും ഒന്നിച്ച നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സജ്‌ഞയ് ലീല ബൻസാലിയുടെ തന്നെ ‘രാം ലീല, ബാജിറാവു മസ്‍താനി, പദ്‍മാവത്’ എന്നീ ചിത്രങ്ങളിലും ഇവർ ഇരുവരുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ബൻസാലി ചിത്രമെന്ന രീതിയിലും ബൈജു ബാവ്‌ര ഏറെ ചർച്ചയായിരുന്നു.

പ്രതിഫലത്തിന്റെ പേരിൽ ദീപികയ്‌ക്ക്‌ ഒപ്പം തന്നെ കരീന കപൂറും ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന ‘രാമായണി’ലെ സീതയെ അവതരിപ്പിക്കുന്നതിന് കരീന കപൂര്‍ ചോദിച്ച പ്രതിഫലവും സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. 12 കോടിയാണ് ചിത്രത്തിൽ അഭിനയിക്കാൻ കരീന പ്രതിഫലമായി ചോദിച്ചത്.

Read also : കനത്ത മഴയിൽ വിറങ്ങലിച്ച് മധ്യപ്രദേശ്; ശവസംസ്‌കാരം പോലും നടത്താനാകാതെ ജനങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE