കങ്കണ റണൗട്ടിനെതിരെ മാനനഷ്‌ടത്തിന് കേസ്

By Syndicated , Malabar News
Defamation case against kankana_Malabar news
Ajwa Travels

മുംബൈ: നടി കങ്കണ റണൗട്ടിനെതിരെ മുംബൈ കോടതില്‍ മാനനഷ്‌ടത്തിന് കേസുകൊടുത്ത് കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍.

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ തനിക്കെതിരെ അടിസ്‌ഥാന രഹിതമായ പരാമര്‍ശങ്ങള്‍ നടത്തിയതായി ജാവേദ് അക്‌തര്‍ പറഞ്ഞു.  പലയിടത്തും കങ്കണ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചെന്ന് അക്‌തര്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ പറയുന്നു.

ഇത്തരം പ്രസ്‌താവനകളിലൂടെ ലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും തന്റെ തന്റെ സല്‍പ്പേര് ചീത്തയാക്കാന്‍ ശ്രമിച്ചുവെന്നും അക്‌തര്‍ പരാതിയില്‍ പറയുന്നു. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം ബോളിവുഡിലെ സ്വജന പക്ഷപാതത്തിന്റെ ഇരയായതിനാലാണ് നടന്‍ ആത്‍മഹത്യ ചെയ്‌തത് എന്നാരോപിച്ച് കങ്കണ രംഗത്ത് വന്നിരുന്നു.

അതേസമയം മറ്റൊരു കേസുമായി ബന്ധപ്പെട്ട് കങ്കണക്കും സഹോദരി രംഗോളി ചന്ദലിനും മുംബൈ പൊലീസ് ഇന്ന് നോട്ടീസ് അയച്ചിട്ടുണ്ട്. നവംബര്‍ 10, നവംബര്‍ 11 തീയതികളില്‍ മുംബൈ പൊലീസിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

Read also: സഹതാരത്തെ ഉപദ്രവിച്ചു; ബോളിവുഡ് നടന്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE