അപകീർത്തി കേസ്; ജഡ്‌ജിയെ മാറ്റണമെന്ന കങ്കണയുടെ ഹരജി തള്ളി

By Syndicated , Malabar News
kangana-javed-akhtar
Ajwa Travels

മുംബൈ: തനിക്കതെിരായ അപകീര്‍ത്തി കേസില്‍ ജഡ്ജിയെ മാറ്റണമെന്ന നടി കങ്കണ റണൗട്ടിന്റെ ഹരജി തള്ളി. അന്ധേരി മെട്രൊപൊളിറ്റന്‍ മജിസ്ട്രേട്ട് ആര്‍ആര്‍ ഖാനില്‍ വിശ്വാസമില്ലെന്ന് പറഞ്ഞാണ് കങ്കണ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടിനെ സമീപിച്ചത്. ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നൽകുന്ന സമന്‍സുകള്‍ അവഗണിക്കുന്നതിനെ തുടര്‍ന്ന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് കങ്കണക്ക് താക്കീത് ലഭിച്ചിരുന്നു.

തുടര്‍ന്നാണ് ജഡ്ജിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് നടി കോടതിയെ സമീപിച്ചത്. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഗാനരചയിതാവ് ജാവേദ് അക്‌തറാണ് കങ്കണക്കെതിരെ അപകീർത്തി കേസ് നൽകിയത്.

Read also: ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE