മുംബൈ: ജനങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ താൻ രാഷ്‌ട്രീയ പ്രവേശനം നടത്തുമെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപര്യമുണ്ടോ ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ രാഷ്‌ട്രീയ പ്രവേശനം ഉണ്ടാകുമെന്നും കങ്കണ പറഞ്ഞു പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യമായി രാഷ്‌ട്രീയ നിലപാടുകള്‍ വ്യക്‌തമാക്കുന്ന അഭിനേത്രിയാണ് കങ്കണ. എന്നാൽ താന്‍ ദേശീയ വാദിയല്ലെന്നും നാളെ ജനങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ രാഷ്‌ട്രീയ പ്രവേശനം സന്തോഷകരമായ കാര്യമാണെന്നും നടി പറഞ്ഞു. ‘ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തിരഞ്ഞെടുത്താല്‍ തീര്‍ച്ചയായും രാഷ്‌ട്രീയ പ്രവേശനമുണ്ടാകും. അതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതത്ര എളുപ്പമല്ല’-കങ്കണ റണൗട്ട് കൂട്ടിച്ചേർത്തു.
അതേസമയം ഗാനരചയിതാവ് ജാവേദ് അക്‌തർ നൽകിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ടിന്റെ ഹരജി മഹാരാഷ്‌ട്ര ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തനിക്കെതിരെയുള്ള നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണ നൽകിയ ഹരജിയാണ് കോടതി തള്ളിയത്. 2020ലാണ് ജാവേദ് അക്‌തർ കങ്കണക്കെതിരെ പരാതി നൽകിയത്. ബോളിവുഡിൽ പലരെയും ആത്‌മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്‌തർ എന്നായിരുന്നു കങ്കണയുടെ പരാമർശം.
കങ്കണയുടെ പരാമർശങ്ങൾ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവ ആണെന്നും അതിനാൽ തന്നെ നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്‌തർ നൽകിയ പരാതിയിൽ പറയുന്നു. അന്ധേരി മജിസ്ട്രേറ്റ് കോടതി കേസിൽ നടപടികൾ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്‌തു. മജിസ്ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്‌താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.
Read also: ‘ഉഡാന്‍’; 100 ദിവസത്തിനകം 50 പുതിയ റൂട്ടുകളില്‍ വിമാന സര്‍വീസ്