സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കീ‍ഴടങ്ങി

By Staff Reporter, Malabar News
murder-Thiruvananthapuram
Representational image
Ajwa Travels

തിരുവനന്തപുരം: സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്.

മാറനല്ലൂര്‍ സ്വദേശിയായ അരുണ്‍രാജ്(30)ആണ് സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരെ കൊലപ്പെടുത്തിയത്. സംഭവ ശേഷം പ്രതി മാറനല്ലൂര്‍ പോലീസില്‍ കീഴടങ്ങുക ആയിരുന്നു.

സന്തോഷിന്റെ വീടിന്​ സമീപം മൂവരും ചേര്‍ന്ന്​ മദ്യപിക്കുകയായിരുന്നു. പിന്നീട്​ ഇവർ തമ്മിൽ തര്‍ക്കമുണ്ടാവുകയും അരുണ്‍രാജ്​ കമ്പികൊണ്ട്​ ഇരുവരെയും തലക്കടിച്ച്‌​ കൊലപ്പെടുത്തുകയും ആയിരുന്നു.

മരിച്ച രണ്ടുപേരും നിരവധി കേസുകളില്‍ പ്രതികളാണ്. പൂവച്ചല്‍ കൊലപാതക കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രതിയെ പോലീസ് ചോദ്യം ചെയ്‌ത്‌ വരികയാണ്.

Most Read: സംസ്‌ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണില്ല; ആൾക്കൂട്ടം ഒഴിവാക്കാൻ പരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE