കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഡെൽഹി യൂണിവേഴ്‌സിറ്റി തുറക്കുന്നില്ല; പ്രതിഷേധവുമായി വിദ്യാര്‍ഥികൾ

By News Bureau, Malabar News
Ajwa Travels

ഡെൽഹി: കോവിഡ് കേസുകള്‍ കുറഞ്ഞിട്ടും ഡെൽഹി യൂണിവേഴ്‌സിറ്റി തുറക്കാത്തത്തില്‍ പ്രതിഷേധം ശക്‌തമാക്കി വിദ്യാര്‍ഥികൾ. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകളുടെ നേത്യത്വത്തിലാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസം വിസി ഓഫിസ് വളഞ്ഞുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ഇന്ന് കാമ്പസിലേക്കുള്ള റോഡ് ഉപരോധിച്ചു. കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസ് ലഭിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു.

കോവിഡ് ഒന്നാം തരംഗത്തിലാണ് ഡെൽഹി യൂണിവേഴ്‌സിറ്റി അടച്ചിട്ടത്. തുടർന്ന് രണ്ട് വര്‍ഷമായി ഓണ്‍ലൈനിലൂടെയാണ് യൂണിവേഴ്‌സിറ്റിയില്‍ ക്ളാസുകള്‍ നടക്കുന്നത്. രാജ്യ തലസ്‌ഥാനത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റിയിൽ ഓഫ്‌ലൈൻ ക്‌ളാസുകൾ ഉടൻ ആരംഭിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

Most Read: നീറ്റിനെതിരായ ബില്ല് വീണ്ടും പാസാക്കി തമിഴ്‌നാട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE