നീറ്റിനെതിരായ ബില്ല് വീണ്ടും പാസാക്കി തമിഴ്‌നാട്

By News Bureau, Malabar News
Ajwa Travels

ചെന്നൈ: നീറ്റിനെതിരായ ബില്ല് തമിഴ്‌നാട് നിയമസഭ വീണ്ടും പാസാക്കി. ബിജെപി അംഗങ്ങളുടെ പിന്തുണ ഇല്ലാതെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കിയത്.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഗവർണർ ബില്ല് മടക്കി അയച്ചത്. 2021 ഒക്‌ടോബറിലാണ് ആദ്യമായി ബില്ല് പാസാക്കുന്നത്. ഏകകകണ്‌ഠമായി തന്നെയായിരുന്നു പാസാക്കിയതും. അത് ഗവർണറുടെ അനുമതിക്കായി അയക്കുകയും ചെയ്‌തിരുന്നു. എന്നാൽ 142 ദിവസങ്ങൾക്ക് ശേഷം ഗവർണർ ബില്ല് മടക്കി അയക്കുകയായിരുന്നു.

ഇതിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉണ്ടായത്. അതിന് ശേഷമാണ് ഇപ്പോൾ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ല് വീണ്ടും പാസാക്കിയത്.

ബില്ല് ഇന്ന് തന്നെ ഗവർണർക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന റിപ്പോർട്. അതേസമയം നിയമ വിരുദ്ധമായിട്ടാണ് ഗവർണർ വിഷയത്തിൽ ഇടപെട്ടതും ബില്ല് മടക്കിയതും എന്നാണ് പ്രതിപക്ഷ- ഭരണപക്ഷ പാർട്ടികളുടെ ആരോപണം. ബില്ല് ഇനിയും പാസാക്കിയില്ലെങ്കിൽ പ്രതിഷേധം ശക്‌തമാക്കാനാണ് ഇവരുടെ നീക്കം.

Most Read: പിഎം കെയർ ഫണ്ട്; സമാഹരിച്ച തുകയിൽ 64 ശതമാനവും വിനിയോഗിച്ചില്ലെന്ന് റിപ്പോർട് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE