ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്രമായി; ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

By Staff Reporter, Malabar News
cyclone
Ajwa Travels

കൊച്ചി: തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. ഇത് ശ്രീലങ്കയ്‌ക്ക് 220 കിലോമീറ്റർ വടക്ക് കിഴക്കായും ചെന്നൈയ്‌ക്ക് 420 കിലോമീറ്റർ തെക്ക്-കിഴക്കായുമാണ് സ്‌ഥിതിചെയ്യുന്നത്.

ശനിയാഴ്‌ച രാവിലെ വടക്ക് പടിഞ്ഞാറു ദിശയിൽ ശ്രീലങ്കയുടെ കിഴക്കൻ തീരത്തിലൂടെ സഞ്ചരിക്കുന്ന അതിതീവ്ര ന്യൂനമർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറു-വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കും.

ഇതിന് ശേഷം തീവ്രന്യൂനമർദ്ദം തമിഴ്‌നാടിന്റെ വടക്കൻ തീരത്തേക്ക് അടുക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ മാർച്ച്‌ 7,8 തീയതികളിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു.

Read Also: മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE