ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കില്ല, വിശ്വാസത്തേക്കാൾ വലുത് ശ്വാസം; മന്ത്രി 

By Team Member, Malabar News
Devaswam Minister About Virtual Queue At Sabarimala
Ajwa Travels

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. എല്ലാ വിശ്വാസങ്ങളേക്കാളും വലുതാണ് ശ്വാസമെന്നും, ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവിലെ സാഹചര്യത്തിൽ വെർച്വൽ ക്യൂ ഏർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്‌തമാക്കി.

ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്ന വെർച്വൽ ക്യൂ അശാസ്‌ത്രീയമാണെന്നും, അത് ഒഴിവാക്കണമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കൂടാതെ വെർച്വൽ ക്യൂ നിലനിൽക്കുന്നത് ഭക്‌തരെ ശബരിമലയിൽ നിന്നും അകറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ശബരിമലയിൽ ദർശനത്തിനായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ വെർച്വൽ ക്യൂ സംവിധാനം ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

Read also: വൈദ്യുതി ക്ഷാമം; ബിഹാറിൽ മിക്കയിടങ്ങളും 10 മണിക്കൂറിലേറെ ഇരുട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE