ഐപിഎല്ലില്‍ അപൂര്‍വ നേട്ടം ‘അടിച്ചെടുത്ത്’ ദേവ്ദത്ത് പടിക്കല്‍

By Staff Reporter, Malabar News
sports image_malabar news
Devdutt Padikkal
Ajwa Travels

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
താരം ദേവ്ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ ആദ്യ നാല് മല്‍സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന ബഹുമതിയാണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്റെ ആദ്യ നാല് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ താരമായി പടിക്കല്‍ മാറി.

ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് ദേവ്ദത്ത് പടിക്കല്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 45 പന്തില്‍ 63 റണ്‍സാണ് ദേവ്ദത്ത് പടിക്കല്‍ അടിച്ചെടുത്തത്. പടിക്കലും നായകന്‍ വിരാട് കോഹ്‌ലിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ആര്‍സിബിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. രണ്ടാം വിക്കറ്റില്‍ കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് നേടിയ 99 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ആര്‍സിബിയുടെ വിജയത്തിന് അടിത്തറ പാകിയത്.

നിലവില്‍ ഈ സീസണില്‍ നാല് മല്‍സരങ്ങളില്‍ നിന്നായി ദേവ്ദത്ത് പടിക്കല്‍ 174 റണ്‍സാണ് നേടിയത്. സണ്‍റൈസേഴ്സ് ഹൈദെരാബാദിനെതിരായ ആദ്യ മത്സരത്തില്‍ 56 റണ്‍സും മുംബൈ ഇന്ത്യന്‍സിനെതിരെ 54 റണ്‍സും ദേവ്ദത്ത് പടിക്കല്‍ സ്വന്തം പേരില്‍ കുറിച്ചിരുന്നു. ഇപ്പോള്‍ റെക്കോര്‍ഡ് നേട്ടവും കൂടി കരസ്ഥമാക്കിയതോടെ കൂടുതല്‍ ആവേശത്തില്‍ ആയിരിക്കുകയാണ് ആരാധകര്‍.

Read Also: ലൈഫ് മിഷന്‍; യു വി ജോസിനെ നാളെ സിബിഐ ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE