‘സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന’; ഡിജിപി

By News Desk, Malabar News
dgp-Anil Kant
Ajwa Travels

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഡിജിപി വൈ അനില്‍കാന്ത്. സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്ക്‌ മുന്‍ഗണന നൽകും. ഗാര്‍ഹിക പീഡന പരാതിയില്‍ കര്‍ശന നടപടിയുണ്ടാകും.

സ്‍ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കും. സ്‍ത്രീ സുരക്ഷയില്‍ എന്‍ജിഒമാരുടെ സഹായം തേടും. സ്വര്‍ണക്കടത്ത് തടയാന്‍ പ്രത്യേക സ്‌കീം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

അടിസ്‌ഥാന പോലീസിംഗ് നവീകരിക്കുമെന്നും എല്ലാ കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വര്‍ണക്കടത്ത് ഉള്‍പ്പടെയുള്ള കേസുകള്‍ പ്രത്യേക പരിഗണന നല്‍കി അന്വേഷിക്കുമെന്നും ഡിജിപി അറിയിച്ചു.

Also Read: വളർത്തുനായയെ തല്ലിക്കൊന്ന സംഭവം; കുറ്റപത്രം വേഗത്തിൽ സമർപ്പിക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE