ധനുഷിന്റെ ‘കര്‍ണന്‍’ കാണാം ഇനി ആമസോണിൽ

By Staff Reporter, Malabar News
karnan-movie
Ajwa Travels

സിനിമാസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ധനുഷ് ചിത്രം ‘കര്‍ണന്‍’ ഇനി ആമസോണ്‍ പ്രൈമിലും. മാരിസെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രം മെയ് 14 മുതലാണ് ആമസോണില്‍ സ്ട്രീമിങ് ആരംഭിക്കുക. ലെറ്റ്‌സ് ഗ്ളോബല്‍ ഒടിടി എന്ന ട്വിറ്റര്‍ പേജാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്‌തിരുന്നുവെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദര്‍ശനം നിര്‍ത്തി വെക്കുകയായിരുന്നു. വിജയ്‌യുടെ ‘മാസ്‌റ്ററി’ന് ശേഷം തമിഴകത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായി മാറിയ കര്‍ണന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏറെ പ്രേക്ഷക-നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ‘പരിയേറും പെരുമാള്‍’ എന്ന സിനിമയ്‌ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘കർണൻ’. മലയാളികളുടെ പ്രിയ താരം രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

‘കര്‍ണന്’ പിന്നാലെ ധനുഷും മാരി സെല്‍വരാജും വീണ്ടും കൈകോർക്കാൻ ഒരുങ്ങുകയാണ്. പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് ധനുഷ് തന്റെ ട്വിറ്റര്‍ പേജിലൂടെ പറഞ്ഞിരുന്നു. അതേസമയം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലും ധനുഷാണ് നായകന്‍. മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തിലെ നായിക. സെല്‍വരാഘവന്റെ ‘ആയിരത്തില്‍ ഒരുവന്‍’ രണ്ടാം ഭാഗത്തിലും ധനുഷാണ് നായകന്‍. കൂടാതെ ‘ദി ഗ്രേ മാന്‍’, ‘അദ്രങ്കി രേ’ എന്നിവയാണ് 2021ല്‍ റിലീസിനൊരുങ്ങുന്ന മറ്റ് ധനുഷ് ചിത്രങ്ങള്‍.

Read Also: രഞ്‌ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE