ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു

By Staff Reporter, Malabar News
dhanush-in-naane-varuven
Ajwa Travels

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘നാനെ വരുവേൻ’. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സ്‌റ്റൈലിഷ് ലുക്കിലാണ് പുതിയ പോസ്‌റ്ററില്‍ ധനുഷിനെ കാണാനാകുന്നത്.

ധനുഷ് ആരാധകർക്ക് ആഘോഷിക്കാൻ വകനല്‍കുന്ന ഒന്നാകും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘മേയാത മാൻ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയാകുക എന്നാണ് റിപ്പോര്‍ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്‌ത യാമിനി യജ്‌ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം.

Read Also: സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE