സെൻസെക്‌സിന് ചരിത്രനേട്ടം; ആദ്യമായി 62,000 കടന്നു

By Staff Reporter, Malabar News
indian-stock-exchange
Ajwa Travels

മുംബൈ: പുതിയൊരു നാഴികക്കല്ലുകൂടി പിന്നിട്ട് വിപണി. സെൻസെക്‌സ് 62,000 പിന്നിട്ട് പുതിയ റെക്കോഡ് കുറിച്ചു. ആഗോള വിപണികളിലെ അനുകൂല കാലാവസ്‌ഥയും രാജ്യത്തെ കമ്പനികളുടെ രണ്ടാം പാദഫലങ്ങളുമാണ് പുതിയ ഉയരം കീഴടക്കാൻ വിപണിയെ സഹായിച്ചത്. തുടർച്ചയായ എട്ടാമത്തെ ദിവസമാണ് വിപണി കുതിക്കുന്നത്.

390 പോയിന്റ് നേട്ടത്തോടെയാണ് സെൻസെക്‌സ് വ്യാപാരം ആരംഭിച്ചത്. 62,156ലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയാകട്ടെ 18,600 കടക്കുകയും ചെയ്‌തു. 101 പോയിന്റാണ് നിഫ്റ്റിയിലെ നേട്ടം. അതേസമയം, ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ ഐആർസിടിസിയുടെ വിപണിമൂല്യം ഒരു ലക്ഷം കോടി പിന്നിട്ടു.

ഓഹരി വില ഏഴുശതമാനം ഉയർന്ന് 6,332 നിലവാരത്തിലെത്തി. ഇന്ത്യൻ എനർജി എക്‌സ്ചേഞ്ചിന്റെ ഓഹരി വിലയാകട്ടെ 15 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ട് ഭേദിച്ച് 916 നിലവാരത്തിലുമെത്തി.

ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ 1.5 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. അതേസമയം, ഐടിസി, അൾട്രടെക് സിമെന്റ്സ്, ടൈറ്റൻ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്‌ടത്തിലുമാണ്.

Read Also: ‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; ടീസർ പുറത്ത്, നായകനായി ഇമ്രാൻ ഹാഷ്‌മി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE