‘എസ്ര’ ഹിന്ദിയിൽ ‘ഡിബുക്ക്’; ടീസർ പുറത്ത്, നായകനായി ഇമ്രാൻ ഹാഷ്‌മി

By News Bureau, Malabar News
DYBBUK MOVIE
Ajwa Travels

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‌ണൻ സംവിധാനം ചെയ്‌ത ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് ടീസർ എത്തി. ‘ഡിബുക്ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്‌മിയാണ് നായകൻ.

ജയ് കൃഷ്‌ണൻ തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്. മുംബൈയിലും മൗറീഷ്യസിലുമായിട്ടാണ് ചിത്രീകരണം. ഒക്‌ടോബർ 29ന് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.

നികിത ദത്ത, മാനവ് കൗൾ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ദര്‍ശന ബാനിക്, സുദേവ് നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ezra remake

പനോരമ സ്‌റ്റുഡിയോസും ടി സീരീസും ഒരുമിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുജിത്ത് വാസുദേവന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റർ എ ശ്രീകര്‍ പ്രസാദാണ്. ക്ളിന്റണ്‍ സെറീജോയാണ് സംഗീത സംവിധാനം.

ezra movie

2017ലാണ് പൃഥ്വിരാജ് നായകനായ ‘എസ്ര’ റിലീസ് ചെയ്‌തത്‌. പ്രിയ ആനന്ദായിരുന്നു നായിക. ടൊവിനോ തോമസ്, സുദേവ് നായര്‍, സുജിത്ത് ശങ്കര്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തിയിരുന്നു.

Most Read: മുഖം തിളങ്ങാൻ കറ്റാ‍ർവാഴ ഫെയ്‌സ് മാസ്‌കുകള്‍; തയ്യാറാക്കുന്നത് ഇങ്ങനെ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE