ടി-20 ലോകകപ്പ്: നാല് പന്തില്‍ നാല് വിക്കറ്റ്; റെക്കോർഡ് നേട്ടവുമായി കാംഫെർ

By News Bureau, Malabar News
Curtis Campher-t20

അബുദാബി: ട്വന്റി-20 ലോകകപ്പിൽ ബൗളിങ്ങിൽ അത്യുഗ്രൻ പ്രകനവുമായി അയർലന്റ് താരം കെർട്ടിസ് കാംഫെർ. നെതർലന്റ്സിനെതിരായ മൽസരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഐറിഷ് താരം. ട്വന്റി-20യിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബൗളറാണ് 22കാരനായ കാംഫെർ.

10ആം ഓവറിലാണ് വലങ്കയ്യൻ പേസ് ബൗളറായ കാംഫെർ നാല് വിക്കറ്റെടുത്തത്. ആദ്യ പന്ത് വൈഡ് ആയെങ്കിലും പിന്നീടുള്ള തുടർച്ചയായ പന്തുകളിൽ കാംഫെർ വിക്കറ്റ് എറിഞ്ഞിട്ടു. കോളിൻ അക്കർമാൻ(11), റയാൻ ടെൻ ഡോസ്ചേറ്റ്(0), സ്‌കോട്ട് എഡ്വേർഡ്സ് (0), റോലോഫ് വാൻ ഡെർ മെർവ് (0) എന്നിവരാണ് പുറത്തായത്.

ശ്രീലങ്കൻ പേസർ ലസിത് മലിംഗയും അഫ്‌ഗാൻ സ്‌പിന്നർ റാഷിദ് ഖാനുമാണ് നേരത്തെ ഈ നേട്ടത്തിലെത്തിയത്.

2007 ട്വന്റി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പർ എട്ട് മൽസരത്തിൽ ആയിരുന്നു മലിംഗ റെക്കോർഡിട്ടത്. 10 വർഷങ്ങൾക്ക് ശേഷം മലിംഗ നേട്ടം ആവർത്തിക്കുകയും ചെയ്‌തിരുന്നു. 2019ൽ ന്യൂസീലന്റിനെതിരായ മൽസരത്തിലായിരുന്നു ഇത്.

2019ൽ ഡെറാഡൂണിൽ നടന്ന മൽസരത്തിൽ അയർലന്റിനെതിരെ ആയിരുന്നു റാഷിദ് ഖാൻ നാല് വിക്കറ്റ് വീഴ്‌ത്തിയത്.

T-20-Curtis Campher

അതേസമയം ട്വന്റി-20 ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം കൂടി കാംഫെർ സ്വന്തമാക്കി. 2007ൽ ബംഗ്ളാദേശിനെതിരെ ഹാട്രിക് നേടിയ ബ്രെറ്റ്ലീ മാത്രമാണ് കാംഫെറിന് മുന്നിലുള്ളത്. ട്വന്റി-20യിൽ ഹാട്രിക് നേടുന്ന ആദ്യ ഐറിഷ് താരം കൂടിയാണ് കാംഫെർ.

Most Read: വിക്രമും വേദയുമായി സെയ്‌ഫും ഹൃത്വികും; ‘വിക്രം വേദ’ ഹിന്ദിപതിപ്പ് തുടങ്ങി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE