ധോണിക്ക് തിരിച്ചടി; ആദ്യ മൽസരത്തിലെ തോൽവിക്ക് പിന്നാലെ വൻ തുക പിഴയും

By Staff Reporter, Malabar News
ms dhoni
എംഎസ് ധോണി
Ajwa Travels

മുംബൈ: ഐപിഎൽ സീസണിലെ ആദ്യ മൽസരത്തിൽ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണിക്കുമേൽ പിഴ ചുമത്തി. മൽസരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്റെ പേരിലാണ് ധോണിക്ക് പിഴ ചുമത്തിയത്. 12 ലക്ഷം രൂപയാണ് പിഴ.

ഇതാദ്യമായാണ് സീസണിൽ ഒരു നായകനുമേൽ പിഴ ചുമത്തപ്പെടുന്നത്. ആദ്യമൽസരത്തിൽ ഡെൽഹിയോടായിരുന്നു ചെന്നൈ അടിയറവ് പറഞ്ഞത്.

നിശ്‌ചിത സമയത്ത് ഓവർ നിയന്ത്രിക്കാൻ കഴിയാതെ വന്നതാണ് ധോണിക്ക് തിരിച്ചടിയായത്. ഐപിഎൽ പതിനാലാം സീസണിലെ ചട്ടപ്രകാരം സ്ട്രാറ്റജിക് ടൈം ഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളിൽ 14.1 ഓവർ പൂർത്തിയാക്കണം. കൂടാതെ മൽസരത്തിന് മറ്റ് തടസങ്ങളൊന്നും ഉണ്ടായില്ലെങ്കിൽ 90 മിനിറ്റിനുള്ളിൽ 20 ഓവർ ക്വാട്ട പൂർത്തീകരിക്കണം. എന്നാൽ ചെന്നൈ സൂപ്പർ കിംഗ്‌സ് 18.4 ഓവർ എറിയുമ്പോഴേക്കും ഡെൽഹി ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

Read Also: വിനീത്-ഷാൻ റഹ്‌മാൻ മാജിക്, കൂടെ ആസിഫും; ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനമെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE