കാസർഗോഡ് ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു

By Trainee Reporter, Malabar News
Digital land survey launched in Kasaragod district
Representational Image

കാസർഗോഡ്: ജില്ലയിൽ ഡിജിറ്റൽ ഭൂസർവേ ആരംഭിച്ചു. കാസർഗോഡ് മുട്ടത്തൊടി വില്ലേജിലാണ് ജില്ലയിലെ ആദ്യഘട്ട ഡ്രോൺ സർവേക്ക് തുടക്കം കുറിച്ചത്. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയാണ് സർവേ നടക്കുക. ആദ്യഘട്ടത്തിൽ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലെ 18 വില്ലേജുകളിലാണ് സർവേ നടത്തുന്നത്.

മുട്ടത്തൊടി വില്ലേജിലെ 1210 ഹെക്‌ടർ ഭൂമിയിൽ 514 ഹെക്‌ടറിലാണ് സർവേ നടത്തുന്നത്. അവശേഷിക്കുന്ന ഭൂമിയിൽ ഇടിഎസ്-കോർസ് സംവിധാങ്ങൾ ഉപയോഗിച്ച് സർവേ നടത്തും. കാലാവസ്‌ഥ അനുകൂലമായാൽ രണ്ട് ദിവസത്തിനുള്ളിൽ ഡ്രോൺ സർവേ പൂർത്തിയാക്കും. മുട്ടത്തൊടി വില്ലേജിലെ സർവേ ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉൽഘാടനം ചെയ്‌തു.

അതിർത്തികൾ അടയാളപ്പെടുത്തിയും, ആകാശ കാഴ്‌ചക്ക് തടസം ഉണ്ടാക്കുന്ന മരച്ചില്ലകൾ നീക്കിയും ഭൂമി ഡ്രോൺ സർവേക്ക് അനുയോജ്യമായി നേരത്തെ ക്രമീകരിച്ചിരുന്നു. ഡിജിറ്റൽ സർവേ റെക്കോർഡുകൾ പൂർത്തിയാകുന്നതോടെ നിലവിലുള്ള സർവേ നമ്പർ, സബ്‌ഡിവിഷൻ നമ്പർ, തണ്ടപ്പർ നമ്പർ എന്നിവക്ക് പകരം പുതിയ നമ്പർ നൽകും.

Most Read: വനമേഖലയിൽ അതിക്രമിച്ചു കടന്നു; ബാബുവിനെതിരെ കേസെടുത്തേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE