മുതലമടയിലെ ആദിവാസി യുവാക്കളുടെ തിരോധാനം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

By Staff Reporter, Malabar News
muthlamada-palakkad
Representational Image
Ajwa Travels

പാലക്കാട്: മുതലമടയിൽ നിന്ന് ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുന്നു. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു. കഴിഞ്ഞ മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്‌റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്.

പ്രദേശത്തും, വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് പാലക്കാട് എസ്‌പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചത്. പോലീസ് നായയെ എത്തിച്ചുള്ള തിരച്ചിലിൽ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലയുള്ള തെങ്ങിൻ തോപ്പിലാണ് നായ അവസാനമായി വന്ന് നിന്നത്.

ഇതിനാൽ തന്നെ തെങ്ങിൻ തോപ്പിലെയും, സമീപത്തെ വന പ്രദേശത്തെയും പരിശോധന തുടരും. ഫയര്‍ഫോഫോഴ്‌സും, സ്‌കൂബാ ഡൈവിംഗ് സംഘവും പോലീസിനൊപ്പം തിരച്ചിൽ നടത്തുന്നുണ്ട്. കാണാതായവരുടെ പേരിൽ ഉടൻ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പോലീസ് തീരുമാനിച്ചു.

Read Also: വീഡിയോ; പാലാ ബിഷപ് ‘നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ്’ പരാമർശം നടത്തുന്ന സാഹചര്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE