ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം; ചോദ്യം ചെയ്‌ത്‌ ഡെൽഹി ഹൈക്കോടതി

By Syndicated , Malabar News
DelhiHighCourt
Ajwa Travels

ന്യൂഡെൽഹി: ഓക്‌സിജന്‍ വിതരണത്തില്‍ ഡെൽഹിയോട് മാത്രം എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി. ആവശ്യപ്പെട്ട ഓക്‌സിജന്‍ കേന്ദ്രം അനുവദിച്ചില്ലെന്ന സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ചോദ്യം.

ആവശ്യപ്പെട്ടതില്‍ കൂടുതല്‍ അളവ് ഓക്‌സിജന്‍ കേന്ദ്രം മറ്റ് സംസ്‌ഥാനങ്ങൾക്ക് അനുവദിച്ചെന്നും എന്നാല്‍ തങ്ങള്‍ക്ക് മാത്രം ആവശ്യപ്പെട്ടത് പോലും ലഭിച്ചില്ലെന്ന് ഡെല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്.

‘എന്തുകൊണ്ടാണ് മധ്യപ്രദേശിനും മഹാരാഷ്‌ട്രയ്‌ക്കും അവര്‍ ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ഓക്‌സിജന്‍ നല്‍കിയത്? ഡെല്‍ഹിക്ക് എന്തുകൊണ്ടാണ് ചോദിച്ചത് പോലും നല്‍കാത്തത്?’, ഹൈക്കോടതി ചോദിച്ചു. എന്നാല്‍ ഡെൽഹി സര്‍ക്കാരിന്റെ ആരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്ന വാദമാണ് കേന്ദ്രം ഉയർത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം ഹരജിയില്‍ അന്തിമവിധി പറയുമെന്ന് കോടതി വ്യക്‌തമാക്കി.

Read also: ‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’​, തനിക്കെതിരെ ബിജെപി ഭീഷണിയെന്ന് നടൻ സിദ്ധാർഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE