‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്’​, തനിക്കെതിരെ ബിജെപി ഭീഷണിയെന്ന് നടൻ സിദ്ധാർഥ്

By Syndicated , Malabar News
sidharth
Ajwa Travels

ചെന്നൈ: തനിക്കും കുടുംബത്തിനും ബിജെപി ഭീഷണിയെന്ന് തമിഴ് നടൻ സിദ്ധാർഥ്. തമിഴ്നാട് ബിജെപി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ ചോർത്തിയെന്നും 24 മണിക്കൂറിനിടെ തനിക്കും കുടുംബത്തിനും നേരെ 500ഓളം കൊലപാതക, ബലാൽസംഗ ഭീഷണികളാണ് വന്നതെന്നും സിദ്ധാർഥ് പറഞ്ഞു.

‘എന്റെ ഫോൺനമ്പർ തമിഴ്നാട്​ ബിജെപിയും ബിജെപി ഐടി സെല്ലും ചോർത്തി. 24 മണിക്കൂറിനിടെ 500ൽ അധികം കൊലപാതക, ബലാൽസംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തൻറെ കുടുംബത്തിനും ലഭിച്ചത്​. എല്ലാ നമ്പറുകളും (ബിജെപി ബന്ധമുള്ളവയാണ്​) പൊലീസിന്​ കൈമാറി. ഞാൻ നിശബ്‌ദനാകില്ല. ശ്രമിച്ചുകൊണ്ടിരിക്കും’, പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്​ ഷായെയും ടാഗ്​ ചെയ്‌തുകൊണ്ട്​ സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്​’ (ഇവൻ ഇനിയൊരിക്കലും വായ്​ തുറക്കാൻ പാടില്ല) എന്ന് ബിജെപി പ്രവർത്തകർ ആഹ്വാനം ചെയ്യുന്ന മറ്റൊരു ട്വീറ്റും സിദ്ധാർഥ് പങ്കുവച്ചു. നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം​ എന്നാൽ ഇത്തരക്കാരെ അതിജീവിക്കുമോ എന്നും തന്റെ കുറിപ്പിൽ സിദ്ധാർഥ് കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ നിരന്തരം ശബ്‌ദമുയർത്തുന്ന വ്യക്‌തിയാണ് നടൻ സിദ്ധാർഥ്. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിലും പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം തന്നെ സിദ്ധാർഥ് നടത്തിയിരുന്നു.

Read also: വാക്‌സിന് എതിരായ വ്യാജ പ്രചാരണം; നടൻ മൻസൂർ അലി ഖാന് രണ്ട് ലക്ഷം രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE