അസം മുഖ്യമന്ത്രിസ്‌ഥാനം; നേതാക്കളുമായി ബിജെപി കേന്ദ്രനേതൃത്വം ചർച്ച നടത്തി

By News Desk, Malabar News
Ajwa Travels

ഗുവാഹത്തി: അസമിലെ മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള സമവായത്തിനായി മുൻ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായും ബിജെപി നേതാവും എംഎൽഎയുമായ ഹിമന്ദ ബിശ്വ ശര്‍മ്മയുമായും മുതിര്‍ന്ന നേതാക്കള്‍ ചർച്ച നടത്തി.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവരാണ് ഇരുവരുമായി ചർച്ച നടത്തിയത്.

നാളെ  അസമില്‍ ബിജെപി നിയമസഭ കക്ഷിയോഗം ചേരാന്‍ യോഗത്തില്‍ തീരുമാനിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും യോഗത്തിന് ശേഷം ഉത്തരം ലഭിക്കുമെന്ന് മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ഹിമന്ദ ബിശ്വ ശര്‍മ്മ പ്രതികരിച്ചു. 126 അംഗ നിയമസഭയില്‍ എന്‍ഡിഎക്ക് എഴുപത്തിയഞ്ചും കോണ്‍ഗ്രസ് സഖ്യത്തിന് അൻപതും സീറ്റും ആണുള്ളത്.

Read Also: ഇന്ത്യ അതിജീവിക്കുന്നതിന് കാരണം നെഹ്‌റു-ഗാന്ധി കുടുംബം; മോദി സർക്കാരിനെതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE