സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു, ഇടതുപക്ഷത്തിന് ബിജെപിയുടെ ഭാഷ; കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
PK Kunhalikutty opposes attack on Rahul's office
Ajwa Travels

കോഴിക്കോട്: യുഡിഎഫ് മുന്നണിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമോ തർക്കമോ ഉണ്ടാകുമ്പോൾ ഇടതുപക്ഷം ബിജെപിക്കാരുടെ ഭാഷയിലാണ് സംസാരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി.

മുസ്‌ലിം ലീഗിനെ ഒറ്റപ്പെടുത്തി വക്രീകരിച്ച് കാണിക്കുകയാണ് ഇടതുപക്ഷം എന്നും സമുദായങ്ങളെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മണ്ഡലം പരിധിയിലെ ഗ്രാമ, ബ്ളോക്ക്, പഞ്ചായത്ത് ജനപ്രതിനിധികൾക്ക് വേളം കാക്കുനിയിൽ നൽകിയ സ്വീകരണച്ചടങ്ങ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേരളത്തിൽ യുഡിഎഫ് മാറി മാറി ഭരണത്തിൽ വന്നതു കൊണ്ടാണ് സംസ്‌ഥാനത്ത് പുരോഗതി ഉണ്ടായത്. ഇടതുപക്ഷം തുടർച്ചയായി ഭരിക്കുക ആയിരുന്നെങ്കിൽ കേരളത്തിന് ബംഗാളിന്റെ അവസ്‌ഥ വരുമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.

ചടങ്ങിൽ പാറക്കൽ അബ്‌ദുല്ല എംഎൽഎ, കെടി അബ്‌ദുറഹ്‌മാൻ, പിപി റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ നഈമ (വേളം), കാട്ടിൽ മൊയ്‌തു (ആയഞ്ചേരി), തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ, ഇബ്രാഹിം മുറിച്ചാണ്ടി, സികെ അബു മാസ്‌റ്റർ തുടങ്ങിയവർ സംസാരിച്ചു.

Also Read:  ഭെല്‍ ഇഎംഎല്‍ സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE