ഭെല്‍ ഇഎംഎല്‍ സമരം ആറാം ദിവസത്തിലേക്ക്; കമ്പനി തുറക്കണമെന്ന ആവശ്യം ശക്‌തം

By News Desk, Malabar News
kasargod-Bhel-Eml company
Ajwa Travels

കാസര്‍ഗോഡ്: ജില്ലയിലെ ഭെല്‍ ഇഎംഎല്‍ കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സത്യാഗ്രഹ സമരം ആറാം ദിവസത്തിലേക്ക്. സമരത്തിന്റെ ആറാം ദിവസ പരിപാടികള്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ വിഎം മുനീര്‍ ഉല്‍ഘാടനം ചെയ്‌തു.

സംയുക്‌ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പുതിയ ബസ്‌റ്റാന്റിന് സമീപം ഒപ്പ്മരച്ചുവട്ടില്‍ നടക്കുന്ന സമരത്തിന് ജനപിന്തുണ ഏറുന്നുണ്ട്. നിരവധി നേതാക്കളും പ്രമുഖ വ്യക്‌തികളും സംഘടനകളും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ സമരപ്പന്തലില്‍ എത്തുന്നുണ്ട്.

അടഞ്ഞുകിടക്കുന്ന ഭെല്‍ ഇഎംഎല്‍ കമ്പനി തുറക്കണമെന്നും കമ്പനി കൈമാറ്റം വേഗത്തിലാക്കാണമെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. നഷ്‌ടത്തില്‍ പൂട്ടിയ കേന്ദ്ര സ്‌ഥാപനമായ ഭെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തയാറാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ കൈമാറ്റം നടന്നിട്ടില്ല.

ജില്ലയുടെ അഭിമാന സ്‌ഥാപനമായ ഭെല്‍ ഇഎംഎല്‍ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് ആദ്യദിനം സമരം ഉല്‍ഘാടനം ചെയ്‌തുകൊണ്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടത്. സ്‌ഥാപനം കൈമാറാനുള്ള അന്തിമ അനുമതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ കമ്പനിയുടെ കൈമാറ്റം നടക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും അത് നടക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കമ്പനിയെ ആശ്രയിച്ച് കഴിയുന്ന ജീവനക്കാര്‍ പട്ടിണിയില്‍ ആയതിനെ തുടര്‍ന്ന് അധികാരികളുടെ കണ്ണ് തുറപ്പിക്കാനാണ് സംയുക്‌ത തൊഴിലാളി യൂണിയനുകള്‍ അനിശ്‌ചിതകാല സത്യഗ്രഹം തുടങ്ങിയിരിക്കുന്നത്.

Malabar News: പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഉല്‍ഘാടനം വൈകുന്നു; പ്രതിഷേധവുമായി ചികില്‍സാവകാശ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE