കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡിജെ പാർട്ടി; 50 പേർക്കെതിരെ കൂടി കേസെടുത്തു

By Staff Reporter, Malabar News
dj party_case
Representational Image
Ajwa Travels

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മട്ടാഞ്ചേരിയിൽ ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കൂടി പോലീസ് കേസെടുത്തു. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കേസ് അന്വേഷിക്കുന്ന സിഐ ജെഎസ് പ്രവീൺ പറഞ്ഞു.

തന്നെ പാർട്ടി നടത്തിയ സംഘാടകർ ഭീഷണിപ്പെടുത്തി എന്നും തട്ടികൊണ്ട് പോകാൻ ശ്രമിച്ചുവെന്നും ഹോട്ടൽ ഉടമ പോലീസിന് കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

അതേസമയം ഇസ്രയേലിൽ നിന്നുള്ള ഡിസ്കോ ജോക്കിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും സിഐ അറിയിച്ചു. ഇയാളുടെ പരിപാടിയിൽ വലിയ രീതിയിലുള്ള ലഹരിക്കച്ചവടം നടക്കുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

Read Also: എറണാകുളത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ; ആശങ്കയുയർത്തി ഐഎംഎ റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE