‘അയാള്‍ എന്റെ ബന്ധുവാണ്’; പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ ഡികെ ശിവകുമാര്‍

By Syndicated , Malabar News
DK Shivakumar
Ajwa Travels

ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖത്തടിയേറ്റ പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം.

“തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ് തല്ലിയത്. അദ്ദേഹം എന്റെ ബന്ധുവാണ്. ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമാണ് അങ്ങനെ ചെയ്‌തത്‌. അതൊരു വലിയ സംഭവമാക്കി എടുക്കേണ്ട കാര്യമില്ല”- ഡികെ ശിവകുമാര്‍ പറഞ്ഞു. പാർട്ടി എംപിയുമായി കൂടിക്കാഴ്‌ച നടത്താൻ ശിവകുമാർ വെള്ളിയാഴ്‌ച മാണ്ഡ്യയിൽ എത്തിയപ്പോഴാണ് സംഭവം. ശിവകുമാർ നടന്നുപോകുന്നതിനിടെ തോളിൽ കൈവെക്കാൻ ശ്രമിച്ച പ്രവർത്തകന്റെ കൈ പിന്നിലേക്ക് തട്ടിമാറ്റി മുഖത്തടിക്കുകയായിരുന്നു.

സ്വന്തം പ്രവർത്തകരോടുള്ള ശിവകുമാറിന്റെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് ബിജെപി വക്‌താവ്‌ എസ് പ്രകാശ് പറഞ്ഞു. അദ്ദേഹം അഹങ്കാരത്തോടെ പെരുമാറുന്നു. തന്റെ മുൻകാല ചിത്രം മായ്ച്ചു കളയാൻ അദ്ദേഹത്തിന് കഴിയില്ല. പൊതുജീവിതത്തിൽ അടിസ്‌ഥാന മാന്യതയില്ലാത്ത ഒരു വ്യക്‌തിയാണ് പാർട്ടിയെ നയിക്കുന്നതെന്നും പ്രകാശ് ആരോപിച്ചു.

Read also: ‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE