ഇന്ത്യയിൽ 5ജി നടപ്പാക്കരുത്; ഹരജിയുമായി നടി ജൂഹി ചൗള

By Staff Reporter, Malabar News
juhi_chawla
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് സംവിധാനം കൊണ്ട് വരുന്നതിന് എതിരെ ബോളിവുഡ് താരം ജൂഹി ചൗള കോടതിയെ സമീപിച്ചു. ഡെൽഹി ഹൈക്കോടതിയിലാണ് ഹരജി ഫയൽ ചെയ്‌തത്‌. റേഡിയോ ഫ്രീക്വൻസിയുടെ ദൂഷ്യഫലങ്ങൾക്ക് എതിരെ അവബോധം സൃഷ്‌ടിക്കുന്ന മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു അവർ.

സാങ്കേതികവിദ്യയ്‌ക്ക് എതിരല്ലെന്നും എന്നാൽ പരിസ്‌ഥിതിക്ക് ഉണ്ടാകുന്ന ദോഷങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഹരജിയിൽ പറയുന്നു. 5ജി സാങ്കേതികവിദ്യ അപകടകരവും, ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്‌ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു.

5ജി സാങ്കേതികവിദ്യ മനുഷ്യനും മൃഗങ്ങൾക്കും പക്ഷികൾക്കും സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്താൻ ബന്ധപ്പെട്ട വകുപ്പിനോട് നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം ആവശ്യമാണെന്നും ഹരജിയിൽ പറഞ്ഞിട്ടുണ്ട്. വിഷയം സംബന്ധിച്ച് പഠനങ്ങൾ നടന്നിട്ടില്ലെങ്കിൽ കാര്യക്ഷമമായ പഠനങ്ങൾ നടത്തണം; ജൂഹി ചൗളയുടെ വക്‌താവ് പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കി.

ജസ്‌റ്റിസ് സി ഹരിശങ്കറിന്റെ ബെഞ്ചാണ് ഇന്ന് വിഷയം പരിഗണിച്ചത്. എന്നാൽ കേസിൽ നിന്ന് പിൻമാറിയ ജസ്‌റ്റിസ് സി ഹരിശങ്കർ, ഹരജി ഡെൽഹി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിന് വിട്ടു. കേസിൽ ജൂൺ 2ന് പുതിയ ബെഞ്ച് വാദം കേൾക്കും.

Read Also: ഗോവയിൽ എന്തുകൊണ്ട് ബീഫ് നിരോധിക്കുന്നില്ല? ലക്ഷദ്വീപ് വിഷയത്തിൽ ബിജെപിയെ വിമർശിച്ച് ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE