ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; ഡോക്‌ടർ അറസ്‌റ്റില്‍

By News Bureau, Malabar News
Ajwa Travels

മലപ്പുറം: ചികിൽസക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറത്ത് ഡോക്‌ടർ അറസ്‌റ്റില്‍. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറും പട്ടിക്കാട് ചുങ്കത്തെ ജെജെ ക്ളിനിക് ഉടമയുമായ ഡോ. ഷെരീഫ് ആണ് പിടിയിലായത്.

ജെജെ ക്ളിനിക്കില്‍ ചികിൽസക്കെത്തിയ സ്‌ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്‌റ്റ്. സംഭവത്തില്‍ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്.

ക്ളിനിക്കിൽ വെച്ച് പരിശോധിക്കാനെന്ന വ്യാജേന മുറിയില്‍ കിടത്തിയ ശേഷമായിരുന്നു പീഡനം. ഈ സമയം മറ്റാരും അവിടെ ഉണ്ടായിരുന്നില്ല.

അക്രമത്തിനിരയായ യുവതി ഡോക്‌ടറുടെ വയറിന് ചവിട്ടിയ ശേഷം പുറത്തേക്ക് ഓടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേസമയം ക്ളിനിക്കില്‍ നിന്ന് അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Most Read: പ്രവാചക നിന്ദ: ആവർത്തിക്കാതിരിക്കാൻ സർക്കാരും നീതിപീഠങ്ങളും ജാഗ്രത പാലിക്കണം; പാളയം ഇമാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE