ഡോളർ കടത്ത് കേസ്; ആറു പേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസ് 

By News Desk, Malabar News
Malabar-News_Swapna-Suresh,-M-Shivashankar,-Sarith
Ajwa Travels

കൊച്ചി: ഡോളർ കടത്ത് കേസിൽ ആറു പേര്‍ക്ക് കസ്‌റ്റംസ് ഷോക്കോസ് നോട്ടീസയച്ചു. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ്, ഖാലിദ്, യൂണിടാക് ഉടമ സന്തോഷ് ശിവന്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

മുന്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെ ഒഴിവാക്കിയാണ് നോട്ടീസയച്ചിരിക്കുന്നത്. കോൺസുലേറ്റ് ജനറലടക്കമുള്ളവരുടെ മൊഴിയെടുത്ത ശേഷമേ ശ്രീരാമകൃഷ്‌ണന് നോട്ടീസയക്കുന്ന കാര്യം പരഗണിക്കൂവെന്നാണ് കസ്‌റ്റംസ് വിശദീകരണം.

യുഎഇയിലേക്കു വിദേശ കറൻസി കടത്തിയെന്ന കേസില്‍ വിചാരണാ നടപടികളുടെ ഭാഗമായാണ് പ്രതികള്‍ക്ക് കസ്‌റ്റംസ് നോട്ടീസയച്ചത്. 2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ നയതന്ത്ര പ്രതിനിധികളുടെ സഹായത്തോടെ യുഎഇയിലേക്ക് കടത്തിയെന്നതാണ് കേസ്.

കേസിലെ നയതന്ത്ര ഉദ്യോഗസ്‌ഥരെ അടക്കം ഇനിയും ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. അതേസമയം കേസിന്റെ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നും നോട്ടീസില്‍ വ്യക്‌തമാക്കുന്നു.

National News: ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE