ആഭ്യന്തര ക്രിക്കറ്റ് ജനുവരി ഒന്ന് മുതൽ ആരംഭിച്ചേക്കും

By News Desk, Malabar News
domestic-cricket-is-likely-to-start-from-january-1
Saurav Ganguly
Ajwa Travels

മുംബൈ: അടുത്ത വർഷം ജനുവരി ജനുവരി ഒന്ന് മുതൽ ആഭ്യന്തര ക്രിക്കറ്റ് പുനരാരംഭിക്കാൻ ബിസിസിഐ പദ്ധതിയിടുന്നു. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് ആഭ്യന്തര, രാജ്യാന്തര മൽസരങ്ങൾ മാറ്റി വെച്ചിരിക്കുകയായിരുന്നു.

2021 ജനുവരി 1 മുതൽ ആഭ്യന്തര മൽസരങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. രഞ്‌ജി ട്രോഫി സീസൺ എന്തായാലും ഉണ്ടാകും. മറ്റ് ടൂർണമെന്റുകളെ പറ്റി ചർച്ചകൾ നടക്കുകയാണ്’- ഗാംഗുലി പറഞ്ഞു.

Also Read: പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്ററിന് മിന്നുന്ന ജയം

കൂടാതെ, കോവിഡ് പശ്‌ചാത്തലത്തിലെ യാത്രകൾ ഒഴിവാക്കാൻ തെരഞ്ഞെടുക്കപ്പെട്ട നാല് സ്‌ഥലങ്ങളിൽ എല്ലാ മൽസരങ്ങളും നടത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്. പുതുച്ചേരിയിലെ 6 ഗ്രൗണ്ടുകളിൽ പ്ളേറ്റ് ഗ്രൂപ്പ് മൽസരങ്ങൾ (രഞ്‌ജി ട്രോഫി) നടത്താനും മറ്റുള്ള ഗ്രൂപ്പ് മൽസരങ്ങൾ ബാക്കിയുള്ള മൂന്ന് സെന്ററുകളിൽ നടത്താനുമാണ് പദ്ധതി. ധർമശാല, ബെംഗളൂരു തുടങ്ങിയ സ്‌റ്റേഡിയങ്ങളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. വനിതാ ക്രിക്കറ്റും മറ്റ് എയ്‌ജ് ഗ്രൂപ്പ് ക്രിക്കറ്റും സാവധാനം തീരുമാനിക്കുമെന്നും ബിസിസിഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE