പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്ററിന് മിന്നുന്ന ജയം

By Staff Reporter, Malabar News
MALABARNEWS-MANCHESTER
Representational Image
Ajwa Travels

ലണ്ടൻ: പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. ന്യൂകാസിലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്‌റ്റർ തോൽപ്പിച്ചത്. കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും മികച്ച ആക്രണം പുറത്തെടുത്ത മാഞ്ചസ്‌റ്റർ ജയം പിടിച്ചെടുത്തു.

ടീമിന്റെ ലീഗിലെ രണ്ടാം വിജയമാണ് ഇത്. മികച്ച ഒത്തിണക്കത്തോടെ കളിച്ച മാഞ്ചസ്റ്റർ ആദ്യ ഗോളിന്റെ ഞെട്ടലിൽ നിന്നും പതിയെ മുക്‌തരായി കളി ഏറ്റെടുത്തു. ഇരുപത്തി മൂന്നാം മിനിറ്റിൽ ഹാരി മഗ്വയറാണ് യുണൈറ്റഡിന് വേണ്ടി ആദ്യ ഗോൾ നേടിയത്.

അവസാന നിമിഷങ്ങൾ വരെ സമനിലയിൽ നീങ്ങിയ മൽസരം, എക്‌സ്ട്രാ ടൈം അടക്കം കളി തീരാൻ പത്തു മിനിറ്റ് ശേഷിക്കെ മൂന്നു ഗോളുകൾ സ്‌കോർ ചെയ്‌ത്‌ യുണൈറ്റഡ് കൈപ്പിടിയിലൊതുക്കി.

ബ്രൂണോ ഫെർണാണ്ടസ്, വാൻ-ബിസാക്ക, മാർക്കസ് റഷ്‌ഫോർഡ് എന്നിവരാണ് അവസാന നിമിഷങ്ങളിൽ സ്‌കോർ ചെയ്‌തത്‌. ജയത്തോടെ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ പതിനാലാം സ്‌ഥാനത്തെത്തി.

തോറ്റെങ്കിലും ന്യൂകാസിൽ പട്ടികയിൽ പതിനൊന്നാം സ്‌ഥാനത്താണ്. എവർട്ടൻ 13 പോയിന്റുമായി ഒന്നാമതും, ലിവർപൂൾ 10 പോയിന്റുമായി രണ്ടാമതും നിൽക്കുന്നു.

Read Also: ശിഖറും അക്‌സറും കസറി; ചെന്നൈക്കെതിരെ ഡൽഹി ക്യാപിറ്റൽസിന് 5 വിക്കറ്റ് ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE