വെൽഫെയറിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; പൊട്ടിത്തെറിച്ച് മുല്ലപ്പള്ളി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകരോട് തട്ടിക്കേറി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നിങ്ങൾക്ക് വേറെ എന്തെല്ലാം കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും നിങ്ങളിവിടെ ആർക്ക് വേണ്ടിയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ലൈഫ് മിഷനിലെ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട പ്രതികരണം മാദ്ധ്യമങ്ങൾക്ക് നൽകുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ക്ഷോഭം. വെൽഫെയർ വിഷയം അടഞ്ഞ അധ്യായമാണെന്ന് പറയുമ്പോഴും താങ്കളുടെ പ്രസ്‌താവനയിൽ ഒരു വ്യക്‌തതക്കുറവുണ്ടല്ലോ എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം.

‘നിങ്ങൾ അതിനെ കുറിച്ച് കൂടുതൽ സംസാരിക്കേണ്ട, എന്തെല്ലാം കാര്യങ്ങൾ സംസാരിക്കാനുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിങ്ങൾ ആർക്ക് വേണ്ടിയാണ് വന്നിരിക്കുന്നത്. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടിയാണോ’- മുല്ലപ്പള്ളി പൊട്ടിത്തെറിച്ചു.

അതേസമയം, ലൈഫ് മിഷൻ അഴിമതി കേസിലെ ഹൈക്കോടതി വിധി സംസ്‌ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. സർക്കാരിന്റെ കൈകൾ അശുദ്ധമാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ച് ബിനീഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE