തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. വോട്ടർ പട്ടിക ചോർത്തിയെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഐടി ആക്ട്, ഗൂഢാലോചന, മോഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ നിന്ന് വിവരങ്ങൾ ചോർത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2 കോടി 67 ലക്ഷം വോട്ടർമാരുടെ വിശദാംശങ്ങൾ ചോർന്നെന്നാണ് പരാതി. വോട്ടർ പട്ടികയിലെ വിശദാംശങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷം തിരഞ്ഞെടുപ്പിന് മുൻപ് ഇരട്ടവോട്ട് ആരോപണവുമായി രംഗത്തെത്തിയത്. ഏകദേശം 4 ലക്ഷത്തോളം പേർക്ക് ഇരട്ടവോട്ട് ഉണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകളും ഇദ്ദേഹം പുറത്തുവിട്ടിരുന്നു.
Also Read: കിരണിന് വേണ്ടി ബിഎ ആളൂർ കോടതിയിൽ; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വാദം