ഇരട്ടവോട്ട് വിവാദം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കോടതിയില്‍ മറുപടി നല്‍കും

By Staff Reporter, Malabar News
Teeka ram meena
ടിക്കാറാം മീണ
Ajwa Travels

തിരുവനന്തപുരം: ഇരട്ടവോട്ട് വിവാദത്തില്‍ തിങ്കളാഴ്‌ച ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ കോടതി കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്‌ച വിശദീകരണം നല്‍കണം എന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

നേരത്തെ ഈ മാസം 30നകം വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്‌തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ഉറപ്പായിരിക്കും കോടതിയിലും കമ്മീഷന്‍ സമര്‍പ്പിക്കുക. ഇക്കാര്യത്തില്‍ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍.

ഇതിനോടകം തന്നെ മണ്ഡലം അടിസ്‌ഥാനത്തില്‍ ഇരട്ട വോട്ടര്‍മാരുടെ പട്ടിക തയാറാക്കി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) കൈമാറിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളവരെ ബിഎല്‍ഒമാര്‍ നേരിട്ട് കാണുകയും ഏത് വോട്ടാണ് നിലനിര്‍ത്തേണ്ടതെന്ന് വ്യക്‌തത തേടുകയും ചെയ്യുന്നുണ്ട്.

30നകം ഈ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഒഴിവാക്കേണ്ട വോട്ടുകള്‍ ഏതെന്ന് വ്യക്‌തമാകും.

Read Also: അരി വിതരണം തടഞ്ഞ നടപടി; സർക്കാർ ഹൈക്കോടതിയെ സമീപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE