ഡോ. മുഹമ്മദ് അഷീലിന് പുതിയ ചുമതല; നിയമനം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിൽ

By Syndicated , Malabar News
Muhammad Ashil
Ajwa Travels

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്ന ഡോ. മുഹമ്മദ് അഷീൽ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി സ്‌ഥാനമേൽക്കും. അഞ്ചുവര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞയാഴ്‌ചയാണ് ഡോ. മുഹമ്മദ് അഷീൽ സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്‌ഥാനത്ത്‌ നിന്ന് മാറിയത്.

തുടർന്ന് ആരോഗ്യ വകുപ്പില്‍ അസിസ്‌റ്റന്റ് സര്‍ജന്‍ തസ്‍തികയില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിൽ നിർണായക പങ്കുവഹിച്ച വ്യക്‌തിയാണ് ഡോ. മുഹമ്മദ് അഷീൽ.

Read also: പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE