പ്രശാന്ത് കിഷോർ കോൺഗ്രസിലേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്‌തമാകുന്നു

By Staff Reporter, Malabar News
Prashant Kishore is coming to the Congress
Prashanth kishor
Ajwa Travels

ന്യൂഡെൽഹി: പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഡെല്‍ഹിയില്‍ രാഹുലിന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്‌ചക്ക് ശേഷം പ്രധാന രാഷ്‌ട്രീയ തീരുമാനം പ്രശാന്ത് കിഷോര്‍ കൈക്കൊള്ളുമെന്ന് സൂചന ലഭിച്ചിരുന്നു.

വരാനിരിക്കുന്ന യുപി, പഞ്ചാബ് തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ക്കപ്പുറം വലിയ രാഷ്‌ട്രീയ പ്രധാന്യമുള്ള തീരുമാനം പ്രശാന്ത് കിഷോറില്‍ നിന്നുണ്ടായേക്കുമെന്ന് വിലയിരുത്തലുണ്ട്. ഗാന്ധി കുടുംബാംഗങ്ങളുമായി പ്രശാന്ത് കിഷോര്‍ നടത്തിയത് യുപി , പഞ്ചാബ് തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകളല്ലെന്നും മറ്റ് ചില പ്രധാന്യമുള്ള വിഷയങ്ങളാണെന്നും ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ഇതും സംശയം ബലപ്പെടുത്തുന്നുണ്ട്.

Read Also: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 28 ശതമാനമായി വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE