കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 28 ശതമാനമായി വർധിപ്പിച്ചു

By Staff Reporter, Malabar News
central-govt-employees DA
Representational Image
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷമബത്ത വർധിപ്പിച്ചു. 17 ശതമാനത്തിൽ നിന്ന് 28 ശതമാനമായാണ് വർധന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കഴിഞ്ഞ വർഷം ഈ നടപടി നീട്ടി വയ്‌ക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധനയാണ് അന്ന് സർക്കാർ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ഇനി ബാക്കിയുള്ളത്. 2020 ജനുവരി ഒന്ന് മുതൽ 2020 ജൂൺ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്ന് മുതൽ 2020 ഡിസംബർ ഒന്ന് വരെയുള്ള നാല് ശതമാനവും 2021 ജനുവരി ഒന്ന് മുതൽ 2021 ജൂൺ 30 വരെയുള്ള നാല് ശതമാനവുമാണ് ഇവർക്ക് നൽകാനുള്ളത്.

Read Also: ലോക്ക്ഡൗണിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഇടപെടൽ തൃപ്‌തികരം; ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE