മലപ്പുറം: ദേശീയപാത 66ൽ വളാഞ്ചേരി വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. ഡ്രൈവർ യമനപ്പ വൈ തലവാർ(34) ആണ് മരിച്ചത്.
മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര ലോഡുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറി, നിയന്ത്രണം വിട്ട് വട്ടപ്പാറ വളവിൽ മറിയുകയായിരുന്നു. ലോറി പൂർണമായും തകർന്നു. ഡ്രൈവറുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Malabar News: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കും മകനുമെതിരെ ലുക്കൗട്ട് നോട്ടീസിറക്കാൻ ഇഡി നീക്കം