ലഹരിമുക്‌ത നഗരസഭ ലക്ഷ്യം; വളാഞ്ചേരിയിൽ പുതിയ പദ്ധതി

By News Desk, Malabar News
Ajwa Travels

വളാഞ്ചേരി: നഗരസഭയെ സമ്പൂർണ ലഹരിമുക്‌തമാക്കുന്നതിന് മുനിസിപ്പൽ വിദ്യാഭ്യാസ സമിതി യോഗം കർമപദ്ധതി തയ്യാറാക്കി. ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാംപെയിനാണ് നടപ്പാക്കുക. ഇതിന്റെ പ്രചാരണാർഥം വിദ്യാർഥികൾ, സന്നദ്ധസംഘടനകൾ, കുടുംബശ്രീ, എസ്‌പിസി, സ്‌കൗട്ട്‌സ്, ആരോഗ്യപ്രവർത്തകർ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവരെ അണിനിരത്തി ജൂലായ് 14ന് ഉച്ചക്ക് രണ്ടിന് ബോധവൽകരണ പ്രചാരണ ഘോഷയാത്രയും പ്രഖ്യാപന സമ്മേളനവും നടത്തും.

തുടർന്ന് സ്‌കൂൾതലത്തിൽ പ്രതിരോധ ഗ്രൂപ്പുകൾ രൂപവൽക്കരിക്കും. പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധന കർശനമാക്കും. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്‌തു. വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷത വഹിച്ചു.

Most Read: ‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE