അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 40 ലക്ഷം രൂപ സമ്മാനമായി നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, പാകിസ്‌ഥാൻ സ്വദേശി, മൊറോക്ക സ്വദേശി എന്നിവര്‍ക്കാണ് പാരിതോഷികം നല്‍കിയത്.
ദുബായിലെ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്ന് താഴേക്കു വീണ ഗര്‍ഭിണിയായ പൂച്ചയെ തുണി വിരിച്ച് രക്ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം ഇവരെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. “മനോഹരമായ നമ്മുടെ നഗരത്തില്‍ സംഭവിച്ച ദയാപരമായ പ്രവൃത്തിയില്‍ ഞാന്‍ സന്തോഷിക്കുന്നു. അറിയപ്പെടാത്ത ഈ ഹീറോകളെ തിരിച്ചറിഞ്ഞാല്‍ അവർക്ക് നന്ദി പറയാൻ ഞങ്ങളെ സഹായിക്കുക,”- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഓഗസ്‌റ്റ് 24ന് രാവിലെ എട്ടിന് ദേയ്‌റ ഫ്രിജ് മുറാജിലായിരുന്നു യുഎഇയുടെ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവം. കടക്ക് മുന്‍പിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയിലായിരുന്നു പൂച്ച കുടുങ്ങിയത്. അകത്തേക്കും പുറത്തേക്കും വരാനാകാതെ കുടുങ്ങിയ പൂച്ചയെ കണ്ട വഴിയാത്രക്കാരില്‍ ചിലര്‍ തുണി വിടര്‍ത്തിപ്പിടിച്ച് ചാടിക്കുകയായിരുന്നു. പൂച്ച സുരക്ഷിതമായി താഴെ എത്തി. ഇത് റാഷിദ് വീഡിയോയില്‍ പകര്‍ത്തി ഇൻസ്‌റ്റഗ്രാമിൽ പങ്കുവെക്കുകയായിരുന്നു.
Proud and happy to see such acts of kindness in our beautiful city.
Whoever identifies these unsung heroes, please help us thank them. pic.twitter.com/SvSBmM7Oxe— HH Sheikh Mohammed (@HHShkMohd) August 24, 2021
Most Read: ഡ്രോണിനെ വെല്ലും പ്രകടനം; ഫോണും തട്ടിപ്പറിച്ച് പറന്ന് വീഡിയോ പകർത്തി തത്ത!