ഫോണും തട്ടിപ്പറിച്ച് പറന്ന തത്ത പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗം സൃഷ്‌ടിക്കുന്നത്. ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ തത്ത റാഞ്ചുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്‌തമല്ലെങ്കിലും തത്തയുടെ ‘അത്യുഗ്രൻ പ്രകടന’ത്തിന് കൈയ്യടിക്കുകയാണ് കാഴ്‌ചക്കാർ.
ഫോൺ തട്ടിയെടുത്ത് പറക്കുന്ന തത്തയുടെ പിറകിൽ ഒരാൾ ഓടുന്നതും വീഡിയോയിൽ കാണാം. വേഗത്തിൽ പറന്നു പോകുന്നതിനിടെ മരങ്ങളും ചെടികളും വീടുകളുടെ മേൽക്കൂരകളും ഉൾപ്പടെ വിശാലമായ കാഴ്‌ചയാണ് തത്ത പകർത്തുന്നത്. ഒരു മിനിറ്റോളം പറന്ന ശേഷം തത്ത ഒരു ബാൽക്കണിയിൽ ഇരുന്നെങ്കിലും പിന്തുടർന്നെത്തിയ ആൾക്കാരെ കണ്ട് വീണ്ടും പറക്കുകയായിരുന്നു.
Parrot takes the phone on a fantastic trip. ???? pic.twitter.com/Yjt9IGc124
— Fred Schultz (@fred035schultz) August 24, 2021
ഏതായാലും തത്തയുടെ വീഡിയോ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇനി ഡ്രോൺ ഒക്കെ എന്തിനാണെന്നും തത്തയെ വെച്ച് സിനിമ വരെ എടുക്കാമെന്നുമുള്ള കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടതും മറ്റുള്ളവർക്കായി പങ്കുവെച്ചതും.
Most Read: ഇടവേള കഴിഞ്ഞു; പൃഥ്വിരാജ്- സുരാജ് കൂട്ടുകെട്ടിന്റെ ‘ജനഗണമന’ ഷൂട്ടിംഗ് തുടങ്ങി