കോവിഡ്; ദുബായില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി റദ്ദാക്കി

By News Desk, Malabar News
party-in-dubai_2020-Sep-21
Representational Image
Ajwa Travels

ദുബായ്: പൊതുജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ വിനോദ പരിപാടികള്‍ക്കുള്ള അനുമതിയും ദുബായ് ടൂറിസം വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി. വ്യാഴാഴ്‌ച ട്വിറ്ററിലൂടെയാണ് ദുബായ് മീഡിയ ഓഫീസ് ഈ വിവരം അറിയിച്ചത്.

കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ എമിറേറ്റില്‍ വിനോദ പരിപാടികള്‍ക്കുള്ള അനുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ട്വീറ്റില്‍ വ്യക്‌തമാക്കി. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിന് ദുബായ് അധികൃതര്‍ 20 സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും 200 കോവിഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്‌തതായി ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതരുമായി ദുബായ് ടൂറിസം വകുപ്പ് കോവിഡ് സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നത് തുടരും.

Kerala News: ഡോളർ കടത്ത് കേസിൽ ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE