ലോകത്തെ ആദ്യ സമ്പൂര്‍ണ പേപ്പര്‍ രഹിത സര്‍ക്കാരായി ദുബായ്

By Web Desk, Malabar News
Dubai News
Ajwa Travels

ദുബായ്: 100 ശതമാനം പേപ്പര്‍ രഹിതമായ ലോകത്തെ ആദ്യ സര്‍ക്കാരായി ദുബായ് മാറിയെന്ന് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‌തൂം. ഇതിലൂടെ 350 ദശലക്ഷം ഡോളറും 14 ദശലക്ഷം മനുഷ്യ അധ്വാനത്തിന്റെ 14 ദശലക്ഷം മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ദുബായ് സര്‍ക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നടപടിക്രമങ്ങളും ഇപ്പോള്‍ 100 ശതമാനം ഡിജിറ്റലാണ്. ‘ഈ ലക്ഷ്യത്തിന്റെ നേട്ടം ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റലൈസ് ചെയ്യാനുള്ള ദുബായിയുടെ യാത്രയിലെ ഒരു പുതിയ ഘട്ടത്തിന്റെ തുടക്കമാണ് നവീകരണം, സൃഷ്‌ടിപരമാക്കുക, ഭാവിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയില്‍ വേരൂന്നിയ ഒരു യാത്രയാണിത്‌- ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.

അടുത്ത അഞ്ച് പതിറ്റാണ്ടിനുള്ളില്‍ ദുബായില്‍ ഡിജിറ്റല്‍ ജീവിതം സൃഷ്‌ടിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായും ദുബായ് കിരീടാവകാശി പറഞ്ഞു.

യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും സര്‍ക്കാരുകളുടെ നടപടിക്രമങ്ങളും പൗരൻമാരുടെ ഐഡന്റിഫിക്കേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നപടികളിലാണ്. എന്നാല്‍ സൈബര്‍ ആക്രമണങ്ങള്‍ ഒരു തലവേദനയായി രാജ്യങ്ങള്‍ക്ക് മുന്നിലുണ്ട്.

Kerala News: കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE