കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

By Web Desk, Malabar News
Pinarayi Vijayan
Ajwa Travels

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മമ്പറത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലുണ്ടായിരുന്നു. ഇന്ന് എറണാകുളത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ആണ് പ്രതിഷേധമുണ്ടായത്. അഞ്ചോളം പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.

മുഖ്യമന്ത്രിക്ക് അകമ്പടിയായി പോലീസുണ്ടായിരുന്നെങ്കിലും വാഹനം നിര്‍ത്തുകയോ അരെയെങ്കിലും കസ്‌റ്റഡിയിൽ എടുക്കുകയോ ചെയ്‌തിട്ടില്ല. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി പുനര്‍‌ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം.

Also Read: മോഫിയയുടെ ആത്‍മഹത്യ; നീതി തേടി കുടുംബം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE