ഇന്ധന സെസ് വർധനവ്; യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്നവസാനിക്കും

എന്നാല്‍, ഇന്ധന സെസ് അടക്കമുള്ള പുതിയ ജനകീയ ബാധ്യതകള്‍ പിൻവലിക്കും വരെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായ പ്രതിഷേധം തുടരാനാണ് തീരുമാനം

By Web Desk, Malabar News
protests against state budget
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന ബജറ്റിലെ ഇന്ധന സെസ് അടക്കമുള്ള ജനങ്ങൾക്ക് മേൽ അധിക ഭാരമേൽപ്പിക്കുന്ന നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫിന്റെ സംസ്‌ഥാന വ്യാപക രാപ്പകൽ സമരം ഇന്നവസാനിക്കും. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സമാപനം ഉൽഘാടനം ചെയ്യും.

ഇന്നലെ വൈകിട്ട് മുതലാണ് സെക്രട്ടേറിയറ്റിന് മുമ്പിലും ജില്ലകളിൽ കളക്റ്ററേറ്റുകൾക്ക് മുന്നിലുമായി യുഡിഎഫിന്റെ രാപ്പകൽ സമരം തുടങ്ങിയത്. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും എതിരായ പ്രതിഷേധം തുടരാനാണ് തീരുമാനം.

ഇന്ധന സെസ് അടക്കം പിൻവലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്ന് വിഡി സതീശൻ ഇന്നലെ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് വിഡി സതീശൻ നടത്തിയത്. മുൻകരുതൽ നടപടിയായി മുഖ്യമന്ത്രി വരുന്ന വഴിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്യുന്നതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. മുഖ്യമന്ത്രി എന്തിനാണ് ഭയക്കുന്നതെന്നും വിഡി സതീശൻ ചോദിച്ചു.

Read Also: സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE