കൊച്ചി: മോഫിയ പര്‍വീൺ കേസിൽ നീതി തേടി കുടുംബം കോടതിയിലേക്ക്. അന്വേഷണം കോടതിയുടെ പശ്‌ചാത്തലത്തിൽ വേണമെന്നാണ് പ്രധാന ആവശ്യം. ഭര്‍ത്താവ് മുഹമ്മദ് സുഹൈലിന്റെ ക്രിമിനൽ പശ്‌ചാത്തലം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സിഐ സുധീറിനെ സ്വാധീനിച്ച രാഷ്‌ട്രീയ ശക്‌തികളെയും വെളിച്ചത്ത് കൊണ്ടുവരണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
മോഫിയയുടെ ആത്‌മഹത്യാക്കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലും മാതാപിതാക്കളും ജയിലിലാണ്. കേസിൽ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളും പോലീസ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇത് കൊണ്ട് മാത്രം മോഫിയക്ക് നീതികിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. ദുരൂഹമായ പശ്‌ചാത്തലം ഉള്ളയാളായിരുന്നു മുഹമ്മദ് സുഹൈല്‍.
സുഹൈലിന്റെ പല ഇടപാടുകളെയും മോഫിയ ചോദ്യം ചെയ്‌തിരുന്നു. ഇതേക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണം. കോടതി മേല്‍നോട്ടത്തില്‍ തന്നെ അന്വേഷിച്ചാൽ മാത്രമേ മുഴുവൻ കാര്യങ്ങളും പുറത്ത് വരുകയുള്ളൂ എന്ന് പിതാവ ദില്‍ഷാദ് സലിം പറഞ്ഞു. ഇതിനായി കോടതിയില്‍ ഹരജി നല്‍കാനാണ് തീരുമാനം.
Read Also: പാലക്കാട് വിക്‌ടോറിയ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം