മോശം കാലാവസ്‌ഥ; ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു

By Team Member, Malabar News
Dubai Global Village Temporarily Closed Due To Bad Weather

ദുബായ്: കാലാവസ്‌ഥ മോശമായതിനെ തുടർന്ന് ദുബായ് ഗ്ളോബൽ വില്ലേജ് താൽക്കാലികമായി അടച്ചു. ഗ്ളോബല്‍ വില്ലേജിലെത്തുന്ന അതിഥികളുടെയും സംഘാംഗങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വെള്ളിയാഴ്‌ച ഗ്ളോബല്‍ വില്ലേജ് അടച്ചിടുന്നതെന്ന് ഔദ്യോഗിക അറിയിപ്പില്‍ വ്യക്‌തമാക്കി.

ദുബായിൽ ശക്‌തമായ കാറ്റിനുള്ള സാധ്യത പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രവുമായി സഹകരിച്ച് ഗ്ളോബൽ വില്ലേജ് അടച്ചിടാൻ തീരുമാനിച്ചത്. അതേസമയം ജനുവരി 22 ശനിയാഴ്‌ച വൈകുന്നേരം നാല് മണി മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.

ശക്‌തമായ കാറ്റിനും, കടൽ പ്രക്ഷുബ്‌ധമാകാനും സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും, 10 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്‌തമാക്കിയിരുന്നത്.

Read also: കണ്ണൂരിലെ സംഘർഷം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE